Monday, November 24, 2008




ഇതളൂർന്നു വീണ പനിനീർ ദലങ്ങളുടെ ഓർമ്മയ്ക്ക്‌...


അങ്ങാടിപ്പുഴയുടെ എത്രമുഖങ്ങൾ കണ്ടിരിക്കുന്നു..? മഴക്കാലത്തു കൂലംകുത്തിയുള്ള ഒഴുക്ക്‌.. വേനലിൽ മെലിഞ്ഞു നീണ്ടും വരണ്ടുണങ്ങിയും ഒഴുകാനാകാതെയുള്ള ഇഴച്ചിൽ... നീന്തൽ പഠിക്കാൻ വെള്ളത്തിലിറങ്ങി മുങ്ങിത്താണപ്പോൾക്കണ്ട ആഴങ്ങൾ... അതേപുഴയുടെ ഇതുവരെ കാണാത്ത സുന്ദരമുഖം അനാവരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ അനുജൻമാരും അനിയത്തിമാരും.
സീൻ 1

ദീപങ്ങളാൽ അലങ്കരിച്ച പുഴയും പുഴയോരവും. വെള്ളത്തിലേക്കു തലനീട്ടിക്കിടക്കുന്ന തോണി. തോണിയ്ക്ക്‌ അകത്തെന്ന പോലെ ഒരുക്കിയിരിക്കുന്ന വേദി. പിൻഗാമികളുടെ കരഘോഷങ്ങൾക്കിടയിലൂടെ നടന്ന്‌ പുഴയോരത്തെത്തിയ ഞങ്ങളോരോരുത്തരുരും അവിശ്വസനീയതയോടെയാണ്‌ കാഴ്ചകളോരുന്നും കണ്ടതും സ്ഥിരീകരിച്ചതും.തോണിയുടെ അകത്തെന്ന പോലെ ഒരുക്കിയ വേദിയിൽ കുറച്ചുപേരിരുന്ന്‌ ചീട്ടു കളിക്കുന്നു. ഇതെന്തു കഥയെന്നുകരുതി ചുറ്റുപാടും നോക്കിയപ്പോൾ വീണ്ടും അത്ഭുതങ്ങൾ. നീരൊഴുക്കിനു കനം കുറഞ്ഞെങ്കിലും തെളിനീരുമായി ഒഴുകുന്ന അങ്ങാടിപ്പുഴയിൽ നിറയെ മൺചിരാതുകൾ... ദീപാലങ്കൃതമായ പുഴ.. തെളിനീരിൽ ദീപനാളങ്ങളുടെ പ്രതിഫലനം... വെളിച്ചവും വഹിച്ച്‌ ഒഴുകുന്ന പുഴ... തൊട്ടപ്പുറത്ത്‌ ഒരു പാറപ്പുറത്ത്‌ ഒരാൾ ഇരിക്കുന്നു. ചൂണ്ടയിടുകയാണ്‌ അയാൾ.. പുഴയോരത്തെ കല്ലുകൾക്കു മുകളിൽ വിരിച്ച കട്ടിയുള്ള നീലത്തുണി.. അവിടെയാണ്‌ ഇരിക്കേണ്ടത്‌. ക്രോമ കട്ടിങ്ങിനെക്കുറിച്ചു പഠിച്ച നാളുകൾ മനസിലോർത്ത്‌ നീലനിലത്ത്‌ ഇരിപ്പുറപ്പിച്ചു. സ്റ്റുഡിയോ ലൈറ്റുകൾ തെളിഞ്ഞു.. എല്ലാവരും സൗകര്യപ്രദമാം വിധം ഇരുന്നു... ഘനഗംഭീരമായ ശബ്ദത്തിൽ എം.എ ജോസഫ്‌ എല്ലാവരേയും സ്വാഗതം ചെയ്തു. മൺചിരാതുകളോടു പല്ലിളിച്ച സ്റ്റുഡിയോ ലൈറ്റുകൾ പതിയെ കണ്ണടച്ചു... ചുറ്റും ചിരാതുകളും ആകാശത്ത്‌ ചന്ദ്രനും താഴെനോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളും മാത്രം...
സീൻ 2
ചൂണ്ടയിടാനിരുന്ന കല്ലിനടിയിൽ നിന്നൊരു സ്ഫോടനം.. ആഹ്ലാദത്തിന്റെ പൂത്തിരികൾ കത്തി... സന്തോഷം ആകാശത്തേക്ക്‌ ഉയർന്നു പൊട്ടി.. നക്ഷത്രങ്ങൾ തോറ്റു... ചിരാതുകളും... കുടുംബത്തിലെ ഓരോ അംഗത്തിന്റേയും മനസിലേക്കും സ്നേഹത്തിന്റെ ഈ പൂത്തിരിവെട്ടം അരിച്ചിറങ്ങി... ഓർമ്മകളും അങ്ങാടിപ്പുഴയ്ക്കൊപ്പം അലതല്ലിയൊഴുകാൻ തുടങ്ങി...
സീൻ 3
സേതുരാമയ്യർ സിബിഐയായെത്തിയ ഫാദർ ഫ്രാൻസിസ്‌ കാരക്കാട്ടിന്റെ മുഖം മുതൽ എംസിജെയുടെ അമ്മയായ ഷിജുമാഷിന്റെ യാത്രകളും സഹപാഠികളുടെയും ജൂനിയേഴ്സിന്റേയുമെല്ലാം മുഖങ്ങൾ സ്ക്രീനിൽ മാറിമാറിത്തെളിഞ്ഞു.. ക്ലാസ്‌ മുറിയുടെ പഴയ ദൃശ്യങ്ങളിലൂടെ ഒരുവട്ടം കൂടിയാ പഴയ വിദ്യാലയത്തിന്റെ അകത്തളങ്ങളിൽ കയറിയിറങ്ങി.അനുഭവങ്ങളും ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളുമെല്ലാം ഓരോരുത്തരും പങ്കുവച്ചു.
രണ്ടു വർഷത്തിനുപ്പുറം സനീഷ്‌ വീണ്ടും പാടി...
സൗമ്യ പാടി.. അനുഹൃദ്യ പാടി..
പുഷ്‌ (രതീഷ്‌ ജോൺ) വീണ്ടും കോമഡി പറഞ്ഞു...
ഷൈനു നാണം കുണുങ്ങി...
ചാക്കോ ഇംഗ്ലീഷിൽ പ്രസംഗിച്ചു..
അപ്പുവും ക്യാംപസിലൂടെ ഒന്നിച്ചു നടന്നു..
സഹദ്‌ വീണ്ടും നീട്ടിയും കുറുക്കിയും കോമഡിയടിച്ചു..
ജിനോദിന്റെ ബാസുള്ള ശബ്ദം അങ്ങാടിയിൽ മുഴങ്ങി.
സന്തോഷ്‌ പറയാനുള്ളത്‌ വെട്ടിത്തുറന്നു പറഞ്ഞു.
സജിഷ സങ്കടം പറഞ്ഞു..
സൂരജ്‌ വാപൊളിച്ചു പൊട്ടിച്ചിരിച്ചു..
ഉണ്ണിമാഷ്‌ നിറഞ്ഞ പുഞ്ചിരിയോടെ വീണ്ടും ഡയലോഗിട്ടു..
രാജേഷ്‌ മാഷ്‌ ആത്മബന്ധങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു.
സ്ക്രീനിൽ ചക്ക കണ്ട്‌ എംഎ അഭിലാഷ്‌ എൽപി അഭിലാഷായി(അതോ എൽകെജിയോ..?)
ഐഡ ടീച്ചർ പതിവുപോലെ പാരഡിപ്പാട്ടു പാടി..
മിതോഷ്‌ തബലയിൽ ശ്രീയുള്ള താളം പൊഴിച്ചു..
താര പൊട്ടിച്ചിരിച്ചു...
പട്ടിക അവസാനിക്കുന്നില്ല..... ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഓർമ്മകൾ അയവിറക്കി.. കളിചിരികളിൽ പങ്കു ചേർന്നു... ഓർമ്മകളുടെ ഉൽസവത്തിന്റെ ഭാഗമായി..
സിസ്റ്റർ ഷീലയുടെ കഥാ പ്രസംഗവും നോർത്ത്‌ ഈസ്റ്റിന്റെ പ്രതിനിധികളായെത്തിയ രണ്ടു സഹോദരിമാരും ഒരു സഹോദരനും ചേർന്നു പാടിയ ഗാനവും (അവരുടെ പേര്‌ മലയാളത്തിൽ എഴുതാൻ കുറേ ശ്രമിച്ചു. നടക്കുന്നില്ല. ക്ഷമിക്കണം).. ടിയയുടെ നൃത്തവുമെല്ലാം ഇതളൂർന്നു വീണ ഓർമ്മയുടെ ദലങ്ങളെ കൂട്ടിയോചിപ്പിച്ചു...
ഓർമ്മകളുടെ വേലിയേറ്റത്തിനിടെ രാവേറെച്ചെന്നതും മഞ്ഞു വീണു ചുറ്റും നനഞ്ഞതുമൊന്നും ആരുമറിഞ്ഞില്ല.. പുലർച്ചെ നാലരയോടെ ഫാദർ വീണ്ടും വേദിയിലെത്തി... ഈ മനോഹര തീരത്ത്‌ വീണ്ടും വീണ്ടും ഒത്തുചേരുവാനുള്ള ആഗ്രഹം പങ്കുവച്ചു.. കരഘോഷത്തോടെ സദസ്‌ സ്വീകരിച്ചു. അടുത്ത ഒരു വർഷത്തേക്കു കുടുംബകൂട്ടായ്മയ്ക്കു നേതൃത്വം നൽകാൻ ചുറുചുറുക്കുള്ള ഒരു സംഘത്തെ അപ്പോൾത്തന്നെ കണ്ടെത്തി ചുമതലയേൽപ്പിച്ചു..ജിനോദും ഐഡയും മിതോഷും റനീഷും അടങ്ങുന്ന ആ സംഘത്തിന്‌ ആശംസകൾ നേർന്നുകൊണ്ട്‌ പതിയെ എഴുന്നേറ്റു.. പകൽ മുഴുവൻ യാത്രചെയ്തിട്ടും ഒരു രാത്രി മുഴുക്കെ ഉറങ്ങാതിരുന്നിട്ടും ആരുടേയും മുഖത്ത്‌ തളർച്ചയുടെ ലാഞ്ചനപോലുമില്ല.. യോഗം പിരിഞ്ഞിട്ടും സംഭാഷണങ്ങൾ തുടർന്നു... തുടർന്നുകൊണ്ടേയിരിക്കുന്നു... തുടരും...

Monday, November 17, 2008

A "FAMILY " TAKING BIRTH

Dear friends,

FInally, the MCJ family is here.  Here is the list of our office-bearers:  (2008)

Fr. Francis Karakkat (Head, Don Bosco MCJ Family)
Jinod Abraham (Alumni Association President)
Ida Sebastian (" Vice president)
Mithosh Joseph (" Secretary)
Reneesh Mathew (" Treasurer)
Blog created by Alumni Association Secretary on 18-11-2008


Our Email address: mcjfamily@gmail.com